Deshabhimani

ലീഗ്‌ ക‍ൗൺസിലറുടെ ഗുണ്ടായിസം

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

dyfi-protested

ഡിവൈഎഫ്ഐ ചിറ്റേത്തുകരയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറിയറ്റംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 23, 2026, 02:13 AM | 1 min read

കാക്കനാട്


തൃക്കാക്കര നഗരസഭയിലെ മുസ്‌ലിം ലീഗ് കൗൺസിലർ കെ എം ഷംസുവിന്റെയും മകന്റെയും നേതൃത്വത്തിൽ യുവാവിനെയും മാതാവിനെയും മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചിറ്റേത്തുകര സൗത്ത്, നോർത്ത് യൂണിറ്റുകൾ ചേർന്ന് നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു. ​അത്തിക്കാലി റോഡിൽ കെ പി കുര്യൻ റോഡിൽനിന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്ന് അനുമതിയില്ലാതെ ഓട നിർമിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.


ഓട അവസാനിക്കുന്ന ഭാഗത്ത് വെള്ളവും മാലിന്യവും ഒഴുകിയെത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ സ്ഥലമുടമയുടെ മകനും ഡിവൈഎഫ്ഐ പ്രവർത്തകനുമായ തെക്കേ ഇലഞ്ഞിക്കൽ മുഹമ്മദ് അസ്ലം (21), മാതാവ് സാജിത നാസർ എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ ഇരുവരും തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.


കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ് അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി സി എം ഷരീഫ് അധ്യക്ഷനായി. പി ആർ രാജേശ്വരി, എൻ എം സുബൈർ, പി കെ അബ്ബാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home