ad
Deshabhimani

പിഎസ്‌ജിക്ക്‌ 
തോൽവി

psg
avatar
Sports Desk

Published on Sep 24, 2025, 12:01 AM | 1 min read


പാരിസ്‌

ബാലൻ ഡി ഓർ തിളക്കത്തിനിടെ പിഎസ്‌ജിക്ക്‌ അപ്രതീക്ഷിത തോൽവി. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ മാഴ്‌സെയോട്‌ ഒറ്റ ഗോളിന്‌ തോറ്റു. നയേഫ്‌ അഗ്വേർഡാണ്‌ മാഴ്‌സെയുടെ വിജയഗോൾ നേടിയത്‌. ബാലൻ ഡി ഓറിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം പിഎസ്‌ജി കോച്ച്‌ ലൂയിസ്‌ എൻറിക്വെയ്‌ക്ക്‌ പ്രഖ്യാപിക്കുന്ന വേളയിലാണ്‌ ടീം തോറ്റത്‌. മത്സരമുള്ളതിനാൽ സ്‌പാനിഷ്‌ പരിശീലകൻ ചടങ്ങിനെത്തിയിരുന്നില്ല. പിഎസ്ജി മുന്നേറ്റക്കാരൻ ഉസ്‌മാൻ ഡെംബെലെയാണ്‌ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്‌. താരം കളിക്കുണ്ടായിരുന്നില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home