ad
Deshabhimani

print edition പിഎസ്‌ജിക്ക്‌ കിരീടം ; ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഫ്‌ളെമങ്ങോയെ തോൽപ്പിച്ചു

PSG
വെബ് ഡെസ്ക്

Published on Dec 19, 2025, 12:35 AM | 1 min read


ദോഹ

മാറ്റ്‌വി സഫോനോവിന്റെ ഗോൾകീപ്പിങ്‌ മികവിൽ പിഎസ്‌ജി ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ജേതാക്കൾ. ബ്രസീൽ ക്ലബ്‌ -ഫ്‌ളെമങ്ങോയെ ഷൂട്ട‍ൗട്ടിൽ 2–1ന്‌ വീഴ്‌ത്തിയാണ്‌ പിഎസ്‌ജി കിരീടം ചൂടിയത്‌. നിശ്‌ചിത സമയത്ത്‌ 1–1 ആയിരുന്നു -ഫലം. ഷൂട്ട‍ൗട്ടിൽ സഫോനോവ്‌ ബ്രസീൽ ക്ലബ്ബിന്റെ നാല്‌ കിക്കുകൾ തടഞ്ഞു. ഇ‍ൗ വർഷം പിഎസ്‌ജി ആറ്‌ കിരീടങ്ങളാണ്‌ സ്വന്തമാക്കിയത്‌.


വൻകര ജേതാക്കളായ ആറ്‌ ടീമുകളായിരുന്നു ചാന്പ്യൻഷിപ്പിൽ മാറ്റുരച്ചത്‌. ചാന്പ്യൻസ്‌ ലീഗ്‌ ജേതാക്കളായ പിഎസ്‌ജി നേരിട്ട്‌ ഫൈനലിലെത്തി. ഖത്തറിലെ അലി സ്‌റ്റേഡിയത്തിലായിരുന്നു ഫൈനൽ.


കവിച കവറസ്‌ഹെലിയുടെ ഗോളിൽ പിഎസ്‌ജി ആദ്യഘട്ടത്തിൽ മുന്നിലെത്തി. ഇടവേളയ്‌ക്കുശേഷം ജോർജീന്യോ പെനൽറ്റിയിലൂടെ ഫ്‌ളെമങ്ങോയെ ഒപ്പമെത്തിച്ചു. അധിക സമയത്തും തുല്യത പാലിച്ചതോടെ കളി ഷൂട്ട‍ൗട്ടിലേക്ക്‌ നീങ്ങി.


ഷൂട്ട‍ൗട്ടിൽ ആദ്യ കിക്ക്‌ ഫ്‌ളെമങ്ങോ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാമത്തെ കിക്ക്‌ പിഎസ്‌ജിക്കായി വിതീന്യയും ലക്ഷ്യം കണ്ടു. തുടർന്ന്‌ ഇരു ടീമുകൾക്കും പിഴച്ചു. ഫിഫയുടെ ഇ‍ൗ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഉസ്‌മാൻ ഡെംബെലെയ്‌ക്കും ലക്ഷ്യം കാണാനായില്ല. മറുവശത്ത്‌ ബ്രസീൽ ക്ലബ്ബിന്റെ തുടർച്ചയായ രണ്ട്‌ കിക്കുകൾ സഫോനോവ്‌ തടഞ്ഞു. ന്യൂനോ മെൻഡെസ്‌ പന്ത്‌ വലയിലെത്തിച്ചതോടെ പിഎസ്‌ജി മുന്നിലെത്തി. ഇതിനിടെ ബ്രാഡ്‌ലി ബർകോളോയുടെ കിക്ക്‌ പാഴായെങ്കിലും ഫ്രഞ്ച്‌ ക്ലബ്ബിന്‌ തിരിച്ചടിയുണ്ടായില്ല. ഫ്‌ളെമങ്ങോയുടെ ശേഷിച്ച രണ്ട്‌ കിക്കും കൂടി തടഞ്ഞ്‌ സ-ഫോനോവ്‌ ഹീറോയി.


ഇ‍ൗ വർഷം ഫ്രഞ്ച്‌ ലീഗ്‌, ഫ്രഞ്ച്‌ കപ്പ്‌, ചാന്പ്യൻസ്‌ ലീഗ്‌, ഫ്രഞ്ച്‌ ലീഗ്‌ കപ്പ്‌, യുവേഫ സൂപ്പർ കപ്പ്‌ എന്നിവയും ലൂയിസ്‌ എൻറിക്വെയുടെ സംഘം സ്വന്തമാക്കിയിരുന്നു. ക്ലബ്ബ്‌ ലോകകപ്പ്‌ ഫൈനലിൽ ചെൽസിയോട്‌ തോറ്റു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home