ad
Deshabhimani

പ്രീമിയർ ലീഗ്: ബ്രെന്റ്ഫോഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

Manchester City.

ബ്രെന്റ്‌ഫോർഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം ഗോൾ നേടിയ ഒമർ മർമൂഷുമായി വിജയം ആഘോഷിക്കുന്ന ഹാളണ്ടും സാവിഞ്ഞോയും | Photo Credit: Photo by DARREN STAPLES / AFP

വെബ് ഡെസ്ക്

Published on May 10, 2026, 08:38 AM | 1 min read

മാഞ്ചസ്റ്റർ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരാട്ടം കടുപ്പിച്ചു. ജെറെമി ഡോകു, സൂപ്പർ താരം ഏർലിങ് ഹാളണ്ട്, ഒമാർ മാർമൂഷ് എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആർസനലുമായുള്ള വ്യത്യാസം സിറ്റി രണ്ടായി കുറച്ചു.


ആദ്യ പകുതിയിൽ ബ്രെന്റ്ഫോഡ് പ്രതിരോധത്തിൽ പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയിൽ സിറ്റിയുടെ ആക്രമണത്തിന് മുന്നിൽ അവർ പതറി. 60ാം മിനിറ്റിൽ ജെറെമി ഡോകുവിലൂടെയാണ് സിറ്റി ആദ്യ ഗോൾ നേടിയത്. പിന്നാലെ 75ാം മിനിറ്റിൽ ഏർലിങ് ഹാളണ്ട് ലീഡുയർത്തി. മത്സരത്തിന്റെ അധികസമയത്തിന്റെ രണ്ടാം മിനിറ്റിൽ ഒമാർ മാർമൂഷ് മൂന്നാം ഗോളും നേടി.


ബ്രെന്റ്ഫോഡിനെതിരെയുള്ള ജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്തെത്തി. 76 പോയിന്റുള്ള ആർസനലാണ് ഒന്നാമത്. കിരീടപ്പോരാട്ടത്തിൽ നിർണായകമായ അടുത്ത മത്സരത്തിൽ ബുധനാഴ്ച ക്രിസ്റ്റൽ പാലസാണ് സിറ്റിയുടെ എതിരാളികൾ. ഒന്നാം സ്ഥാനത്തുള്ള ആർസനൽ ഞായറാഴ്ച വെസ്റ്റ് ഹാമിനെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home