ad
Deshabhimani

print edition "ജോട്ടാ, നീ മരിക്കുന്നില്ല'

Portugal Squad Honor Diogo Jota

മത്സരശേഷം 21–ാം നമ്പർ ജഴ്‌സിയണിഞ്ഞ് പോർച്ചു​ഗൽ ടീമം​ഗങ്ങൾ

വെബ് ഡെസ്ക്

Published on Jul 04, 2026, 04:06 AM | 1 min read

ടൊറന്റോ: ക്രൊയേഷ്യക്കെതിരെ ജയത്തോടെ പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക്‌ മുന്നേറിയതിന്‌ പിന്നാലെ ദ്യേഗോ ജോട്ടയ്‌ക്ക്‌ ആദരമർപ്പിച്ച്‌ ടീം അംഗങ്ങൾ. മത്സരശേഷം ടീമംഗങ്ങൾ മൈതാനത്ത്‌ അണിനിരന്നത്‌ ജോട്ടയുടെ 21–ാം നമ്പർ ജഴ്‌സിയുമായിട്ടായിരുന്നു.

ക്യാപ്‌റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ളവർ ഓർമകളിൽ കണ്ണീരണിഞ്ഞു.


‘അവന്റെ സാമീപ്യം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അവന്‌ ഏറ്റവും മികച്ച ആദരമൊരുക്കാൻ ഇ‍ൗ വിജയം ഞങ്ങൾക്ക്‌ അനിവാര്യമായിരുന്നു’– റൊണാൾഡോ പറഞ്ഞു. കഴിഞ്ഞ വർഷം ജ‍ൂലൈ മൂന്നിനായിരുന്നു കാറപകടത്തിൽ ജോട്ടയും സഹോദരനും മരണപ്പെടുന്നത്‌.


ഓർമകൾ കൊണ്ട്‌ ഉ‍ൗർജം പകരാൻ മത്സരത്തിന്‌ മുമ്പ്‌ തന്നെ സ്‌ക്രീനിൽ ജോട്ടയുടെ ചിത്രം തെളിഞ്ഞിരുന്നു. മത്സരം കാണാൻ മാതാപിതാക്കളും എത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home