Deshabhimani

ചെന്നൈയിൽ ഇൻഫ്ലുവൻസർ ജീവനൊടുക്കി; ടെക് സിഇഒ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

harish influencer death
വെബ് ഡെസ്ക്

Published on Oct 21, 2026, 07:43 AM | 1 min read

ചെന്നൈ: ചെന്നൈയിൽ ഫിനാൻസ് ഇൻഫ്ലുവൻസർ ജീവനൊടുക്കി. വി ഹരീഷി(27)നെയാണ് ചെന്നൈയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും 'ഫിനാൻസ് വിത്ത് ഹരീഷ്' എന്ന പേരിൽ വീഡിയോകൾ ചെയ്തിരുന്നു. സ്റ്റാർട്ടപ്പ് കമ്പനി സിഇഒ മകനെ ഭീഷണിപ്പെടുത്തിയതായും അതാണ് ഹരീഷിന്റെ മരണത്തിലേക്ക് നയിച്ചതെന്നും പിതാവ് ആരോപിച്ചു.


ഇൻസ്റ്റാഗ്രാമിൽ ഹരീഷിന് 13 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ടായിരുന്നു. ഫിനാൻസ്, ബിസിനസ് സംബന്ധമായ വീഡിയോകളാണ് ഹരീഷ് ചെയ്തിരുന്നത്. 'സെമുരിയ ഇൻക്' സിഇഒ ജേസൺ സാമുവൽ മകന് നേരെ സൈബർ ഭീഷണി ഉയർത്തിയിരുന്നതായി ഹരീഷിന്റെ പിതാവ് പറയുന്നു. സാമുവലിന്റെ ആരോപണങ്ങളെത്തുടർന്ന് മെറ്റ ഹരീഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയിരുന്നു.


തുടർന്ന് അദ്ദേഹം മറ്റൊരു അക്കൗണ്ട് വഴിയാണ് വീഡിയോകൾ ചെയ്തിരുന്നത്. ഇതെല്ലാം ഹരീഷിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ആ മനോവിഷമത്തിലാണ് മകൻ ജീവനൊടുക്കിയതെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്നും ഹരീഷിന്റെ പിതാവ് ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number:1056, 0471-2552056)





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home