Deshabhimani

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

Vijayadashami .jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 21, 2026, 07:46 AM | 1 min read

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി ആയിരക്കണക്കിന് കുരുന്നുകളെയാണ് എഴുത്തിനിരുത്തുന്നത്. കൊല്ലൂർ മൂകാംബിക ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.


വടക്കൻ പറവൂർ മൂകാംബികാ ക്ഷേത്രത്തിലും തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിലും പുലർച്ചെ തന്നെ വിദ്യാരംഭത്തിന് തുടക്കമായി. കോട്ടയം പനച്ചിക്കാട് ക്ഷേത്രം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, എന്നിവിടങ്ങളിലും വിദ്യാരംഭം പുരോഗമിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home