ഏഷ്യൻ പാരാ ഗെയിംസ്; ഷോട്ട്പുട്ടിൽ ആയുഷ് വർമയ്ക്ക് പൊൻതിളക്കം, ഇന്ത്യയ്ക്ക് പത്താം സ്വർണം

ആയുഷ് വർമ| Photo: X
ഐചി : ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയ്ക്ക് പത്താം സ്വർണം. പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ് 53 വിഭാഗത്തിലാണ് ആയുഷ് വർമ സ്വർണം നേടിയത്. അഞ്ചാം ശ്രമത്തിൽ 8.16 മീറ്റർ ദൂരം കണ്ടെത്തിയാണ് താരം ഒന്നാമതെത്തിയത്.
ഇറാന്റെ അലിറേസ ഹെമാമിയാണ് വെള്ളി നേടിയത്. 8.09 മീറ്റർ ദൂരമാണ് താരം കണ്ടെത്തിയത്. 0.07 മീറ്ററിന്റെ വ്യത്യാസത്തിലാണ് ആയുഷ് സ്വർണം സ്വന്തമാക്കിയത്.
ഇതോടെ ഈ ഏഷ്യൻ പാരാ ഗെയിംസിൽ ആയുഷിന്റെ മെഡൽ നേട്ടം രണ്ടായി. ഇന്നലെ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 53/54 വിഭാഗത്തിൽ താരം വെങ്കലം നേടിയിരുന്നു. ജാവലിൻ ത്രോയിലെ മെഡൽ നേട്ടത്തിന് പിന്നാലെയാണ് ഷോട്ട്പുട്ടിലും ആയുഷ് സ്വർണം സ്വന്തമാക്കിയത്.








0 comments