വണ്ടൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ

മലപ്പുറം: വണ്ടൂരിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിലായി. കാരാട് ഊട്ടുപുറം മേക്ലംപറ്റ വീട്ടിൽ ഷൈജേഷ് (34), നിലമ്പൂർ മണലൊടി പുത്തൻവീട് മഹേഷ് കുമാർ (35), വണ്ടൂർ കാരാട് പടവെട്ടി വീട്ടിൽ പി അരുൺ (24) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച 81.733 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു. ഷൈജേഷിന്റെ വീട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
5980 രൂപയും മയക്കുമരുന്ന് വിൽപ്പനയ്ക്കായി വെച്ചിരുന്ന മറ്റ് ഉപകരണങ്ങളും മാരുതി സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു. മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗവും എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും നിലമ്പൂർ എക്സൈസ് സർക്കിൾ പാർടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി ആർ ജിഷ്ണു എക്സൈസ് ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ ടി ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ എ അനീഷ്, എക്സൈസ് കമീഷണർ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്)കെ എസ് അരുൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ പ്രവീൺ, ഇ അഖിൽദാസ് ,വി സച്ചിൻദാസ്, നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ കെ ആബിദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ കെ നിമിഷ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മഹ്മൂദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.








0 comments