print edition ബ്രസീലിന് ഒളിമ്പിക്‌സ് നിർണായകം: ആൻസെലോട്ടി

Photo: Getty Images
സാവോപോളോ; ബ്രസീൽ ഫുട്‌ബോളിന് 2028 ഒളിമ്പിക്‌സ് അതിനിർണായകമാണെന്ന് പരിശീലകൻ കാർലോ ആൻസെലോട്ടി. ‘പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. യൂത്ത് ഡിവിഷൻ മത്സരങ്ങൾ വിപുലപ്പെടുത്തണം. ഒളിമ്പിക്‌സിലേക്ക് മികച്ച കളിക്കാരെ കണ്ടെത്തി നല്ല പ്രകടനം നടത്തണം. ഇവരെ സീനിയർ നിരയിൽ ഉൾപ്പെടുത്താനാകുകയും വേണം’–അറുപത്തേഴുകാരൻ പറഞ്ഞു. 2030 ലോകകപ്പ് വരെ ഇറ്റലിക്കാരന് ചുമതലയുണ്ട്.
‘ആരെയും അനുകരിക്കേണ്ട കാര്യമില്ല. പ്രതിരോധത്തിലും മുന്നേറ്റത്തിലും മികച്ച യുവതാരങ്ങൾ വളർന്നുവരുന്നുണ്ട്. എന്നാൽ മധ്യനിരയിൽ അതില്ല. ഇത് പരിഹരിക്കണം. യുവ കളിക്കാരെ കണ്ടെത്താൻ ഒളിമ്പിക്‌സ് സഹായകരമാകും’–ആൻസെലോട്ടി തുറന്നുപറഞ്ഞു. അണ്ടർ 23 ടീമാണ് ഒളിമ്പിക്‌സിൽ ഭാഗമാവുക. ലോകകപ്പിനുശേഷം ബ്രസീലിന്റെ ആദ്യ മത്സരം സെപ്‌തംബർ 26ന് ഓസ്‌ട്രേലിയക്കെതിരെയാണ്. ഒക്‌ടോബർ മൂന്നിന് കൊൽക്കത്തയിൽ ഇന്ത്യയുമായും ഏറ്റുമുട്ടുന്നുണ്ട്.









0 comments