Deshabhimani

print edition ഇനി കാൽപ്പന്തിന്റെ കളിയാട്ടക്കാലം

super league

സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന കണ്ണൂർ വാരിയേഴ്സ് താരങ്ങൾ പരിശീലനത്തിൽ | ഫോട്ടോ: ജഗത്ലാല്‍

avatar
ബിജു കാർത്തിക്‌

Published on Sep 25, 2026, 01:30 AM | 1 min read

​കണ്ണൂർ : തെയ്യത്തിന്റെയും തിറയുടെയും നാട്ടിൽ ഇനി കാൽപ്പന്തിന്റെ കളിയാട്ടക്കാലം. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോൾ മൂന്നാം സീസണിൽ ഇന്ന്‌ ഉദ്‌ഘാടനമത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി റണ്ണറപ്പായ തൃശൂര്‍ മാജിക് എഫ്സിയോട്‌ ഏറ്റുമുട്ടും. കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കിക്കോഫ്.


രണ്ടാം സീസൺ ഫൈനലിന്റെ ആവർത്തനംപോലെ ഇരുടീമുകളും പോരിനിറങ്ങുന്പോൾ വിജയം പ്രവചനാതീതം. റഷ്യന്‍ പരിശീലകന്‍ ആൻഡ്രേ ചെര്‍ണിഷോവാണ് കണ്ണൂരിന്റെ പരിശീലകൻ. കാമറൂൺ താരവും ക്യാപ്റ്റനുമായ ഏണസ്റ്റീന്‍ ലവ്‌സാംബ, സ്‌പാനിഷ് താരങ്ങളായ വാരോ അല്‍വാരോ, അസിയര്‍ ഗോമസ്‌, ജെറാര്‍ഡ് ആര്‍ട്ടിഗസ്‌ സെര്‍ബിയന്‍ താരം ബോഗ്‌ദാൻ എന്നിവർക്കൊപ്പം കഴിഞ്ഞ സീസണിലെ തീപ്പൊരി മുഹമ്മദ് സിനാനും ബൂട്ടണിയും. ഹജ്മല്‍ സക്കീറാണ്‌ ഗോള്‍കീപ്പർ. ടീമിൽ എട്ട്‌ കണ്ണൂർക്കാരുണ്ട്‌.


സ്‌പാനിഷ് പരിശീലകന്‍ ഡേവിഡ് കനേഡയാണ് തൃശൂര്‍ മാജിക് എഫ്‌സിയുടെ മുഖ്യപരിശീലകന്‍. സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ജോപോള്‍ അഞ്ചേരിയുമുണ്ട്‌. കഴിഞ്ഞ സീസണിലെ മികച്ച കീപ്പറായ കമാലുദ്ദീനാണ്‌ കരുത്ത്‌. പരിചയസമ്പന്നനായ സൂപ്പര്‍ താരം ലെനി റോഡ്രിഗസും നവീന്‍ കൃഷ്ണയും അഫ്‌സൽ മുഹമ്മദ് ജിയാദും ടീമിലുണ്ട്‌. ഇ‍ൗ സീസണിൽ ആറ്‌ ടീമുകളും അവരുടെ ഹോം ഗ്ര‍ൗണ്ടിൽ കളിക്കും. കാലിക്കറ്റ്‌ എഫ്‌സി, ഫോഴ്‌സ കൊച്ചി, മലപ്പുറം എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ്‌ എന്നിവയാണ്‌ മറ്റ്‌ ടീമുകൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home