ad
Deshabhimani

print edition ഹാലൻഡിന് മുന്നിൽ ഐവറി

Norway.jpg

നോർവെ താരങ്ങൾ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Jun 30, 2026, 02:35 AM | 1 min read

ഡാലസ്‌: ലോകകപ്പ്‌ പ്രീക്വാർട്ടറിലേക്ക്‌ ടിക്കറ്റെടുക്കുന്നത്‌ ആഫ്രിക്കൻ കരുത്തരോ അതോ യൂറോപ്യൻ മുന്നേറ്റക്കാരോ? റ‍ൗണ്ട്‌ ഓഫ്‌ 32ൽ ഐവറി കോസ്റ്റിനെ നേരിടാൻ നോർവെയിറങ്ങുമ്പോൾ പോരാട്ടം കടുക്കുമെന്നുറപ്പ്‌. ഇന്ന്‌ രാത്രി 10.30നാണ്‌ മത്സരം.


ചരിത്രത്തിൽ ആദ്യമായി നോക്ക‍ൗട്ടിലെത്തിയ ഐവറിയും 28 വർഷത്തിന്‌ ശേഷം ലോകകപ്പിനെത്തുന്ന നോർവെയും പുതുരക്തത്തിന്റെ ആവേശത്തിലാണ്‌. ഇ‍ൗ ലോകകപ്പിലെ ഏറ്റവും ചെറുപ്പമുള്ള ടീമാണ്‌ ഐവറികൾ. നോർവെയിലും യുവതാരങ്ങളുടെ നീണ്ട നിരയാണ്‌.


ഗോളടിക്കാരുടെ പട്ടികയിൽ മുന്നിലുള്ള എർലിങ് ഹാലണ്ടിന്റെ ചിറകിലേറിയാണ്‌ നോർവെയുടെ കുതിപ്പ്‌. ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ മത്സരങ്ങളിൽ ഗോൾ മഴ തീർത്താണ്‌ നോർവെയുടെ തുടക്കം.


ഇറാഖിനെ 4–1നും സെനെഗലിനെ 3–2നും തകർത്തെങ്കിലും അവസാന മത്സരത്തിൽ കാലിടറി. ഫ്രാൻസിനെതിരെ 4–1നായിരുന്നു തോൽവി. ഹാലണ്ട്‌ ഉൾപ്പെടെ പ്രധാന താരങ്ങൾക്ക്‌ വിശ്രമം നൽകിയെത്തിയ ടീം മുൻ ചാമ്പ്യൻമാർക്കെതിരെ നിലം തൊട്ടില്ല.


ഗ്ര‍ൂപ്പ്‌ ‘ഇ’യിൽ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ഐവറിയുടെ നോക്ക‍ൗട്ട്‌ പ്രവേശം. ആദ്യമത്സരത്തിൽ ഇക്വഡോറിനെ 1–0ന്‌ കീഴടക്കിയെങ്കിലും ജർമനിയോട്‌ തോറ്റു. അവസാന മത്സരത്തിൽ കുറസാവോയെ 2–0ന്‌ പരാജയപ്പെടുത്തിയാണ്‌ നോക്ക‍ൗട്ടിലേക്കുള്ള മുന്നേറ്റം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home