print edition ഗീനാകുമാരിയുടെ മാറ്റത്തിന് പിന്നിൽ ആർഎസ്‌എസ്– യുഡിഎഫ് ഡീൽ

തിരുവനന്തപുരം: ജില്ലാ ഗവ. പ്ലീഡർ ടി ഗീനാകുമാരിയെ മാറ്റിയതിന് പിന്നിൽ ഇ ഡി ഉന്നതരുമായി സർക്കാരുണ്ടാക്കിയ ഡീൽ. ഇ ഡി ഉദ്യോഗസ്ഥരുമായുള്ള സംഘർഷത്തിൽ റിമാന്റിലായിരുന്ന ഒന്പതാം പ്രതി ഹരീഷ്‌കുമാറിന്റെ ജാമ്യത്തിന്റെ മറവിലാണ് പ്രമാദമായ ഒട്ടേറെ കേസുകളിൽ ഇരകൾക്കൊപ്പം നിന്ന് ശക്തമായ നിലപാട് സ്വീകരിച്ച സർക്കാർ അഭിഭാഷകയെ ധൃതിയിൽ മാറ്റിയത്. ഇതിന് പിന്നിൽ ആർഎസ്‌എസ് ഇടപെടലുണ്ടെന്ന് ആരോപണവും ഉയർന്നു.
ജാമ്യം ലഭിച്ച ഹരീഷ് ഗുരുതര കുറ്റം ചെയ്‌തതിനെ ഒരു തെളിവും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന് പറയുന്പോഴും വുണ്ട് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കിയിട്ടില്ല. മാത്രമല്ല, കണ്ടാലറിയാവുന്ന 200 പേരിൽ ഒരാൾ മാത്രമാണ് ഹരീഷ്. നേരത്തെ ഒരു കേസുപോലും ഹരീഷിന്റെ പേരിലില്ല. ഒരു തവണ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി അന്വേഷണം പൂർത്തിയായെന്ന് റിപ്പോർട്ടും നൽകിയതാണ്.
ഇതെല്ലാം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കൊലക്കേേസ് പ്രതികൾക്കടക്കം ജാമ്യം കിട്ടുന്ന നാട്ടിലാണ് കള്ളക്കേസിൽ റിമാന്റ് ചെയ്‌ത യുവാവിന് ലഭിച്ച ജാമ്യത്തെ വലിയ തെറ്റായി ചിത്രീകരിച്ചത്.
ഇ ഡി സംഭവത്തിൽ ആഭ്യന്തര വകുപ്പിന് ഗുരുതരവീഴ്‌ച സംഭവിച്ചതായി വിമർശനം ഉയർന്നിരുന്നു. അത് മറയ്‌ക്കാൻ കൂടിയാണ് ആഭ്യന്തര–നിയമ വകുപ്പുകൾ ഇ ഡിയ്‌ക്ക് വഴങ്ങുന്നത്.
ഗീനാകുമാരി നേരത്തെതന്നെ കോൺഗ്രസ് നേതാക്കളുടെ കണ്ണിലെ കരടാണ്. രാഹുൽ മാങ്കൂട്ടത്തലിന്റെ രണ്ട് കേസിലും എം വിൻസെന്റ് എംഎൽഎ പ്രതിയായ പീഡന കേസിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായത് ഗീനാകുമാരിയാണ്. എൽദോസ് കുന്നപ്പള്ളിയുടെ കേസിലും ഹാജരായിരുന്നു. ഇൗ കേസ് പിന്നീട് ഒത്തുതീർത്തു.
മറ്റു രണ്ടു കേസുകളും വിചാരണ ഘട്ടത്തിലാണ്. സമ്മർദങ്ങൾക്ക് വഴങ്ങാത്ത ഗീനാകുമാരിയെ മാറ്റിയതോടെ ഇൗ കേസുകളുടെ ഭാവി എന്താകുമെന്ന് ആശങ്കയുണ്ട്.










0 comments