ad
Deshabhimani

എഫ്സിആര്‍എ

അനാവശ്യ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കേരള കാത്തലിക് ഫെഡറേഷൻ

FCRA

കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനസമിതി നേതൃത്വത്തില്‍ നടത്തിയ ദേശീയ പ്രാര്‍ഥനാദിനം സിബിസിഐ അല്‍മായ കമീഷന്‍ സെക്രട്ടറി എബ്രഹാം പട്ട്യാനി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 02:59 AM | 1 min read

കൊച്ചി


എഫ്സിആര്‍എ പുതിയ ചട്ടങ്ങളിലെ അനാവശ്യ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച്‌ സിബിസിഐ ആഹ്വാനപ്രകാരം കേരള കാത്തലിക് ഫെ1ഡറേഷൻ (കെസിഎഫ്‌) നേതൃത്വത്തിൽ വിവിധ രൂപതകളും സംഘടനകളും ദേശീയ പ്രാര്‍ഥനാ ദിനം ആചരിച്ചു.


സംസ്ഥാനതല പരിപാടി കേരള കാത്തലിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ പിഒസിയില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.എബ്രഹാം പട്ട്യാനി ഉദ്‌ഘാടനം ചെയ്തു. കെസിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌മോന്‍ തോട്ടുപുറം അധ്യക്ഷനായി.


കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ തോമസ് തറയില്‍, കെഎല്‍സിഎ സംസ്ഥന പ്രസിഡന്റ് ഷെറി ജെ തോമസ്, കെസിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി സി ജോര്‍ജുകുട്ടി, എസ്‌ ആർ ബൈജു, ബിജു ജോസി കറുമാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home