Deshabhimani

ബിഷ്ണോയ് സംഘവുമായി ബന്ധം, ടൈ​ഗർ ഷ്റോഫ് വെടിവയ്പിലും പങ്ക് ?; തമിഴ്നാട് സ്വദേശി പാലക്കാട് പിടിയിൽ

bishnoi tiger shroff
വെബ് ഡെസ്ക്

Published on Nov 14, 2026, 11:57 AM | 1 min read

ന്യൂഡൽഹി : കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ​ഗുരുമൂർത്തിയെയാണ് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നവി മുംബൈ സ്വദേശിയും തമിഴ്നാട് വേരുകളുള്ളയാളുമാണ് ​ഗുരുമൂർത്തി. ടൈ​ഗർ ഷ്റോഫിനെ വെടിവച്ച കേസിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന.


ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാൽ വിൽപ്പന കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു ഗുരുമൂർത്തി. വ്യാഴാഴ്ച രാത്രി 11ഓടെ ഒറ്റപ്പാലത്തെ വാടകവീട്ടിൽനിന്നാണ് തൃശൂർ സിറ്റി പൊലീസിന്റെ പ്രത്യേകസംഘം ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒറ്റപ്പാലത്ത് താമസിച്ചിരുന്ന ഇയാൾ മൂന്ന് മുതൽ നാല് വർഷമായി കേരളത്തിലുണ്ടെന്നാണ് വിവരം. നേരത്തെ മുംബൈയിലും ജോലി ചെയ്തിരുന്നു.


ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളയാളുമായി ​ഗുരുമൂർത്തി ടെലി​ഗ്രാം വഴി ആശയവിനിമയം നടത്തിയതായി പൊലീസ് കണ്ടെത്തി. ഹരിയാനയിലും മുംബൈയിലുമുള്ള ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളവരുമായാണ് ആശയവിനിമയം നടത്തിയതെന്നാണ് വിവരം. എന്നാൽ ഗുരുമൂർത്തിക്ക് സംഘവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. കോടതിയിൽ ഹാജരാക്കിയ ഗുരുമൂർത്തിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളുടെ മൊബൈൽ പരിശോധിച്ചുവരികയാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home