Deshabhimani

കട്ടപ്പനയിൽ മലയിടിഞ്ഞ് അപകടം; തോട്ടമുടമ മരിച്ചു

accident kattappana

സെബാസ്റ്റ്യൻ, മലയിൽ നിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറകൾ

വെബ് ഡെസ്ക്

Published on Nov 14, 2026, 11:42 AM | 1 min read

കട്ടപ്പന: കട്ടപ്പനയിൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ തോട്ടമുടമ മരിച്ചു. കട്ടപ്പന വള്ളക്കടവ് പുരയിടം പി ജെ സെബാസ്റ്റ്യൻ(ബെന്നി 59) ആണ് മരിച്ചത്. ശനി രാവിലെ ഒമ്പതോടെ വള്ളക്കടവ് ശാസ്താനട വെട്ടിക്കൽപ്പടിയിലാണ് അപകടം. ബെന്നിയുടെ പുരയിടത്തിന് മുകളിലായി പൊത്തക്കള്ളിമലയിൽ നിന്നാണ് കൂറ്റൻപാറകൾ നിലംപൊത്തിയത്.


accident kattappana


പാറകൾ ഉരുണ്ടു വരുന്നതുകണ്ട് ബെന്നിയും ഭാര്യ ജെസ്സിയും മറ്റൊരുപാറയുടെ മറവിലായി മാറിനിൽക്കുകയായിരുന്നു. ഇതിനിടെ നിരങ്ങിനീങ്ങിയ പാറയ്ക്കിടയിൽ ബെന്നി അകപ്പെട്ടു. ജെസ്സിയുടെ നിലവിളികേട്ട് മറ്റ് തോട്ടങ്ങളിൽ ഉണ്ടായിരുന്നവർ ഓടിയെത്തി ബെന്നിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ. മക്കൾ: നോബിൾ, നോയൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home