കേരള മീഡിയ അക്കാദമി പുതിയ ബാച്ച് തുടങ്ങി

കേരള മീഡിയ അക്കാദമിയുടെ വിവിധ കോഴ്സുകളുടെ 47–-ാം ബാച്ച് കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരള മീഡിയ അക്കാദമിയുടെ ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടിവി ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ 47–-ാം ബാച്ച് കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്‌തു.
മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മുഖ്യാതിഥിയായി. കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ കെ പി റെജി അധ്യക്ഷനായി. അക്കാദമി സെക്രട്ടറി കെ ആർ പ്രമോദ്കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ സി എൽ തോമസ്, അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി എൻ ബി ബിജു, എം എസ് വിഷ്ണുദാസ്, വി ജെ വിനീത, രശ്മി തോമസ് എന്നിവർ സംസാരിച്ചു.
‘ജീവിതശൈലീ രോഗങ്ങളും പ്രതിരോധവും' വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിങ് കമ്മിറ്റിയിൽ (എംസിഎംസി) അംഗങ്ങളായിരുന്ന വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും കലക്ടർ വിതരണം ചെയ്തു.










0 comments