ad
Deshabhimani

സാനു മാസ്റ്റർ സാംസ്കാരികകേന്ദ്രം രൂപീകരിച്ചു

SANU MASTER
വെബ് ഡെസ്ക്

Published on Jun 30, 2026, 03:03 AM | 1 min read

കൊച്ചി


സാംസ്‌കാരിക നായകനായിരുന്ന പ്രൊഫ. എം കെ സാനുവിന്റെ സ്മരണാര്‍ഥം സാംസ്കാരിക കേന്ദ്രം രൂപീകരിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ–-സാംസ്കാരിക സംഭാവനകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, വായനയും ചർച്ചകളും പ്രോത്സാഹിപ്പിക്കുക, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.


രൂപീകരണയോഗം എഴുത്തുകാരൻ എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്തു. ടി കെ രാമകൃഷ്ണൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ് മണി, എം അനിൽകുമാർ, ജില്ലാ സെക്രട്ടറി എസ് സതീഷ്, ഡോ. കെ ജി പൗലോസ്, തനൂജ ഭട്ടതിരി, ജസ്റ്റിസ് വി കെ മോഹനൻ, എം ആർ ഗീത, രവിത ഹരിദാസ്, രഞ്ജിത് സാനു തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികൾ: എൻ എസ് മാധവൻ (പ്രസിഡന്റ്), ജോൺ ഫെർണാണ്ടസ് (സെക്രട്ടറി), ഡോ. സുനിൽ പി ഇളയിടം (വൈസ് പ്രസിഡന്റ്), രവിത ഹരിദാസ് (ജോയിന്റ് സെക്രട്ടറി), പി എച്ച് എം ഇസ്മയിൽ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home