ad
Deshabhimani

പരിക്ക് മാറി, സ്കോട്ലൻഡിനെതിരെ നെയ്മർ ഇറങ്ങിയേക്കും; പ്രതീക്ഷയോടെ ആരാധകർ

neymar jr
വെബ് ഡെസ്ക്

Published on Jun 24, 2026, 06:07 PM | 1 min read

മയാമി: ഫിഫ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് സി മത്സരത്തിൽ സ്കോട്ലൻഡിനെതിരെ നെയ്മർ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. പരിക്ക് മാറിയ നെയ്മർ മത്സരത്തിന് ഇറങ്ങാൻ സാധ്യതയുണ്ടെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. എന്നാൽ താരം ആദ്യ ഇലവനിൽ ഉണ്ടാകുമോ, പകരക്കാരനായി ഇറങ്ങുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.


കാൽപ്പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർ കളിച്ചിരുന്നില്ല. മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ പിന്നീട് ഹെയ്തിയെ തോൽപ്പിച്ചിരുന്നു. സ്കോട്ലൻഡിനെതിരായ മത്സരം ജയിച്ചാൽ ബ്രസീലിന് നോക്കൗട്ടിലെത്താം.


അതേസമയം, ഹാംസ്ട്രിംഗ് പരിക്കേറ്റ റഫീഞ്ഞ സ്കോട്ലൻഡിനെതിരായ മത്സരത്തിൽ കളിക്കില്ല. നെയ്മറുടെ തിരിച്ചുവരവ് പ്രതീക്ഷയായി കാണുമ്പോഴും, സ്കോട്ലൻഡിനെതിരെ സൂക്ഷ്മതയോടെ സമീപിക്കേണ്ടതുണ്ടെന്നാണ് ബ്രസീൽ ക്യാമ്പിന്റെ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home