എൻഎസ്‌ഡബ്ല്യുഎൻഎംഎ ‘റൈസിങ് സ്റ്റാർ അവാർഡ്’ മലയാളി നഴ്സ് ജുമൈല ആദിലിന്

സിഡ്നി: ഓസ്‌ട്രേലിയയിലെ നഴ്സിങ് യൂണിയനായ എൻഎസ്‌ഡബ്ല്യു നഴ്സസ് ആൻഡ് മിഡ്‌വെവ്സ് അസോസിയേഷന്റെ ‘സ്‌ട്രോങ്ങർ ടുഗതർ റൈസിങ് സ്റ്റാർ' പുരസ്‌കാരം മലപ്പുറം പെരിന്തൽമണ്ണ എരവിമംഗലം സ്വദേശിനി ജുമൈല ആദിലിന്. വിദേശ നഴ്സുമാരുടെയും സാംസ്‌കാരിക–ഭാഷാവൈവിധ്യമുള്ള സമൂഹങ്ങളുടെയും അവകാശങ്ങൾക്കായി പ്രവർത്തിച്ചതിനാണ് അംഗീകാരം.
കേരളത്തിലാണ് ജുമൈല നഴ്സിങ് പഠനം പൂർത്തിയാക്കിയത്. അഞ്ചുവർഷം സൗദിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020ൽ ആണ് ഓസ്‌ട്രേലിയയിലെത്തിയത്. തുടർന്ന് റൂറൽ എൻഎസ്ഡബ്ല്യെൂവിലെ വാരൺ ആശുപത്രിയിൽ രജിസ്ട്രേഡ് നഴ്സായി സേവനം ആരംഭിച്ചു. ലോകകേരള സഭാംഗവും റൂട്ട് ലാംഗ്വേജ് ആൻഡ് കൾച്ചറൽ സെന്റർ സ്ഥാപകയുമാണ്. ഓസ്ട്രേലിയയിലെ മലയാളി കൂട്ടായ്‌മയായ നവോദയയുടെ പ്രവർത്തകയുമാണ്. ഭര്‍ത്താവ് കട്ടുപ്പാറ സ്വദേശി ആദിൽ യൂനസ്, മക്കളായ ഇഹാന്‍ ഐന എന്നിവരും ഒപ്പമുണ്ട്. ഉമ്മറിന്റെയും സക്കീനയുടെയും മകളാണ്.










0 comments