ad
Deshabhimani

print edition ഇന്ത്യ 
എവിടെ

FIFA 2026
avatar
എം വിജയകുമാർ

Published on Jul 18, 2026, 12:30 AM | 1 min read

ഇന്ത്യ എന്ന്‌ ലോകകപ്പ്‌ ഫുട്‌ബോൾ കളിക്കും? ലോകകപ്പ്‌ കാലത്ത്‌ എപ്പോഴും കേൾക്കുന്ന ചോദ്യമാണ്‌. നാലുവർഷം മുമ്പ്‌ ഫിഫ റാങ്കിങ്ങിൽ 106 ആയിരുന്ന ഇന്ത്യ ഇപ്പോൾ 138–ാം സ്ഥാനത്താണ്. 147 കോടി ജനസംഖ്യയുമായി ലോകത്ത് ഒന്നാമതുള്ള രാജ്യത്തിന്റെ സ്ഥാനം ദയനീയമെന്ന്‌ പറയാതിരിക്കാനാവില്ല. ഇത്തവണ അർജന്റീനയെ വിറപ്പിച്ച കേപ്‌ വെർദെയുടെ ജനസംഖ്യ അഞ്ച്‌ ലക്ഷം മാത്രമാണ്. തിരുവനന്തപുരം നഗരത്തിലെ ജനസംഖ്യയുടെ പകുതി മാത്രം.


അറ്റ്‌ലാന്റിക് സമുദ്രത്തിൽ ചിതറിക്കിടക്കുന്ന കുറേ ദ്വീപുകളാണ്‌ കേപ്‌ വെർദെ. മത്സ്യബന്ധനം മാത്രമാണ് തൊഴിൽ. 1975 വരെ പോർച്ചുഗീസ് കോളനിയായിരുന്ന ആ ദ്വീപുകളിലെ കരഭൂമി വിശാലമായ മണൽപ്പരപ്പും ഉയർന്ന പർവ്വതങ്ങളുമാണ്‌. അവിടെനിന്നാണ്‌ ഒരു കുഞ്ഞുടീം ലോകകപ്പിനെത്തി അത്ഭുതം കാണിച്ചത്‌.


അനിശ്ചിതത്വത്തിലായ ദേശീയ ലീഗുകളും ദീർഘവീക്ഷണമില്ലാത്ത ഫുട്ബോൾ ഫെഡറേഷനും കായിക രംഗത്തോട് താൽപ്പര്യമോ ഇച്ഛാശക്തിയോ ഇല്ലാത്ത കേന്ദ്ര സർക്കാരും ലോകകപ്പ് കളിക്കാനുള്ള ഇന്ത്യയുടെ സാധ്യതയെ പിറകോട്ടടിക്കുന്നു. എങ്കിലും നമുക്ക് കാഴ്‌ചക്കാരായിരുന്ന് ഫൈനൽ കാണാം. ക്ലബ്ബ് ഫുട്‌ബോളിന്റെ ഈറ്റില്ലമാണ് സ്‌പെയിൻ. ലോകത്ത് ഏറ്റവും മുന്നിലുള്ള ബാഴ്സലോണയുടെ കളിക്കാരാണ് സ്‌പെയ്‌നിലെ ഏറെപ്പേരും. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യമെന്നപോലെ നൂറ്റാണ്ടുകളോളം അർജന്റീനയും സ്‌പെയിനിന്റെ ആധിപത്യത്തിലായിരുന്നു. സ്‌പെയ്‌ൻ യൂറോപ്പിലും അർജന്റീന തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള രാജ്യവുമാണെങ്കിലും ഇരു രാജ്യങ്ങളുടെയും ഭാഷ സ്‌പാനിഷാണ്. ഒരേ ഭാഷ സംസാരിക്കുന്ന, ലോകത്തിന്റെ രണ്ടറ്റത്തുള്ള രാജ്യങ്ങൾ ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നതും ആദ്യാനുഭവമായിരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home