ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റ് തുടങ്ങി

‘ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റ്' മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
തേവര എസ്‌എച്ച് കോളേജിലെ സ്ത്രീവിദ്യാഭ്യാസത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റ്' മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
എസ്എച്ച് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. വർഗീസ് പുതുശേരി അധ്യക്ഷനായി.
പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ- യങ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് എസ്എച്ച് കോളേജ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിയുടെ സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഫ്രാങ്ക്‌ളിൻ ജോൺ, മേയർ വി കെ മിനിമോൾ, ടി ജെ വിനോദ് എംഎൽഎ, ഫാ. ഓസ്റ്റിൻ മുളരിക്കൽ, ഡോ. റോബി ചെറിയാൻ, ഡോ. എസ് സ്മിത എന്നിവർ സംസാരിച്ചു.











0 comments