വെണ്ണല ഗവ. എച്ച്‌എസിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’

‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി വെണ്ണല ഗവ. ഹൈസ്‌കൂളിൽ സഹകരണ ബാങ്ക് പ്രസിഡന്റ് എ എൻ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി വെണ്ണല ഗവ. ഹൈസ്‌കൂളിൽ തുടങ്ങി. വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് എ എൻ സന്തോഷ്, പ്രധാനാധ്യാപിക ടി കെ ചന്ദ്രലേഖയ്‌ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്‌തു. ബാങ്ക് ഭരണസമിതി അംഗം കെ ജി സുരേന്ദ്രൻ അധ്യക്ഷനായി.
വിനീത സക്സേന, എൻ എ അനിൽകുമാർ, വി കെ വാസു, എം ടി മിനി എന്നിവർ സംസാരിച്ചു. വെണ്ണല സഹകരണ ബാങ്കാണ് സ്കൂളിലേക്ക് 10 പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.










0 comments