ad
Deshabhimani

print edition ഹാദിദ്‌ എഴുതി, ‘ഇവിടെ ഇപ്പോൾ എന്നും പവർകട്ട്‌’; വൈറലായി നാലാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ്‌

Fourth Grader’s Diary Entry on Power Cuts

മുഹമ്മദ്‌ ഹാദിദ്, മുഹമ്മദ്‌ ഹാദിദിന്റെ ഡയറിക്കുറിപ്പ്

avatar
സുജിത്‌ ബേബി

Published on Jul 18, 2026, 02:18 AM | 1 min read

കോഴിക്കോട്‌: നാലാം ക്ലാസ്സുകാരൻ മുഹമ്മദ്‌ ഹാദിദ്‌ പഠിക്കാനിരുന്നപ്പോഴാണ് വൈദ്യുതിവിളക്കണഞ്ഞത്. അവനപ്പോൾ ഡയറിയിൽ ഇങ്ങനെ കുറിച്ചു. ‘ഇവിടെ ഇപ്പോൾ എന്നും പവർകട്ട്‌ ഉണ്ട്‌.’ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ നേർചിത്രമായി ഡയറിക്കുറിപ്പ്‌ സമൂഹമാധ്യമങ്ങളിൽ വൈറലായി.


ഒളവണ്ണ ഗവ. എൽപി സ്‌കൂളിലെ നാലാംക്ലാസ്‌ വിദ്യാർഥികൾ ദിവസവും ദൈനംദിന കാര്യങ്ങൾ ഡയറിയിൽ കുറിക്കാറുണ്ട്‌. ബുധനാഴ്‌ച രാത്രി ഉമ്മയ്‌ക്കൊപ്പമിരുന്ന്‌ ഹാദിദ്‌ ഡയറിയിൽ കുറിച്ചു: ‘‘ഇന്ന്‌ ഞാൻ സ്‌കൂൾ വിട്ട്‌ വന്നപ്പോൾ തന്നെ ടിവി കണ്ടു. ഉമ്മ എന്നോട്‌ പഠിക്കാൻ പറഞ്ഞു. ഞാൻ പഠിച്ചു. ഇവിടെ ഇപ്പോൾ എന്നും പവർകട്ട്‌ ഉണ്ട്‌. ഇന്നും കറന്റ്‌ പോയി. ഞാൻ കറന്റ്‌ ഇല്ലാതെയാണ്‌ ഇപ്പോൾ ഡയറിയെഴുതുന്നത്‌.’’ സ്‌കൂളിലെ "സാംസ്‌കാരിക മന്ത്രി' കൂടിയാണ്‌ തൊണ്ടിലക്കടവ്‌ സ്വദേശികളായ ഹനീഫയുടെയും ഷാഹിനയുടെയും മകൻ ഹാദിദ്‌.


ഡയറിക്കുറിപ്പ്‌ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. മുഖ്യമന്ത്രി വി ഡി സതീശനെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെയും ടാഗ്‌ ചെയ്‌താണ്‌ പോസ്റ്റുകൾ. ‘ഇതാണ്‌ മോനേ ഇന്ദിരാകട്ട്‌’ ‘പുതിയ (ഇരുണ്ട) പാഠം’ തുടങ്ങിയ കമന്റുകളും പോസ്റ്റുകൾക്കൊപ്പമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home