ad
Deshabhimani

രോഗബാധിതരുടെ എണ്ണം കുറയുന്നില്ല

10 പേർക്കുകൂടി ഡെങ്കിപ്പനി, 3 പേർക്ക്‌ മലേറിയ

Dengue fever
വെബ് ഡെസ്ക്

Published on Jul 18, 2026, 02:13 AM | 1 min read

കൊച്ചി


ജില്ലയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞദിവസം വിവിധയിടങ്ങളിലായി 10 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു.


പള്ളുരുത്തി, ആലുവ, ചന്പക്കര, ചൂർണിക്കര, കളമശേരി, പറവൂർ, പെരുന്പാവൂർ, തൃപ്പൂണിത്തുറ, വാഴക്കുളം എന്നിവിടങ്ങളിലുള്ളവർക്കാണ്‌ രോഗബാധ. 29 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സതേടി.


കാക്കനാട്‌, കോടനാട്‌, കരുമാല്ലൂർ എന്നിവിടങ്ങളിൽ മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്‌. പള്ളുരുത്തി, മൂക്കന്നൂർ എന്നിവിടങ്ങളിൽ രണ്ടുപേർക്ക്‌ എലിപ്പനിയും എടത്തലയിൽ ഒരാൾക്ക്‌ ചിക്കൻഗുനിയയും സ്ഥിരീകരിച്ചു. 815 പേർ പനിബാധിച്ച്‌ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. 188 പേർക്ക്‌ വയറിളക്കരോഗവും 11 പേർക്ക്‌ ചിക്കൻപോക്‌സും ഒരാൾക്ക്‌ ഹെപ്പറ്റൈറ്റിസും സ്ഥിരീകരിച്ചു. 40 പേർക്ക്‌ ഇൻഫ്ലുവെൻസാ രോഗങ്ങളും പിടിപെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home