ad
Deshabhimani

ബലാത്സംഗക്കേസ്; മൊറോക്കോ ക്യാപ്റ്റൻ അഷ്റഫ് ഹക്കിമി ഫ്രാൻസിൽ വിചാരണ നേരിടണം

achraf hakkimi

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 19, 2026, 04:50 PM | 1 min read

പാരിസ്: മൊറോക്കോ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റനും പിഎസ്ജി താരവുമായ അഷ്റഫ് ഹക്കിമി ബലാത്സംഗക്കേസിൽ ഫ്രാൻസിൽ വിചാരണ നേരിടണമെന്ന് പ്രൊസിക്യൂട്ടർമാർ സ്ഥിരീകരിച്ചു. 2023-ൽ തന്റെ വസതിയിൽ വെച്ച് ഹക്കിമി ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി.


വിചാരണ ഒഴിവാക്കാനായി ഹക്കിമി നൽകിയ അപ്പീൽ കോടതി അടുത്തിടെ തള്ളിയിരുന്നു. ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് പുറത്തുവന്ന വാർത്തകളോട് താൻ നിരപരാധിയാണെന്നും വിചാരണയ്ക്കായി കാത്തിരിക്കുകയാണെന്നുമാണ് ഹക്കിമി പ്രതികരിച്ചത്.


നിലവിൽ അമേരിക്കയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ഹക്കിമിക്ക് പങ്കെടുക്കാമെങ്കിലും, ടീം നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നാൽ കാനഡയിലോ മെക്സിക്കോയിലോ പ്രവേശിക്കുന്നതിന് താരത്തിന് നിയമപരമായ തടസ്സങ്ങൾ നേരിട്ടേക്കാം.


കഴിഞ്ഞ ആഴ്ച ലൈംഗികാരോപണ കേസിനെത്തുടർന്ന് ഘാന താരം തോമസ് പാർട്ടിക്ക് കാനഡ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. 2022 ലോകകപ്പിൽ മൊറോക്കോയെ സെമിഫൈനലിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഡിഫെൻഡറാണ് അഷ്റഫ് ഹക്കിമി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home