ad
Deshabhimani

ഉത്തരാഖണ്ഡിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ചു; രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്

accident

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 19, 2026, 05:42 PM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട വാഹനം ഇരുന്നൂറോളം മീറ്റർ താഴ്ചയുള്ള കൊല്ലിയിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടികളടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചമ്പാവതിലെ ബാരകോട്ട് മേഖലയിലെ ബാപ്രു-ബന്തോലി റോഡിന് സമീപമാണ് അപകടമുണ്ടായത്.


ഡിഡിഹട്ട് സ്വദേശികളായ ഡ്രൈവർ രാജേന്ദ്ര കുമാർ (47), ബൽദേവ് കുമാർ (34) എന്നിവരാണ് മരിച്ചത്. നീതു ദേവി (31), അക്ഷിത (8), ആരവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.


വിവരമറിഞ്ഞ് സബ് ഇൻസ്പെക്ടർ ദുംഗർ സിങ്ങിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേനയും പ്രാദേശിക പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുത്തനെയുള്ള താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണ്ണമായും തീപിടിച്ച നിലയിലായിരുന്നു. കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ പുറത്തെടുത്തത്. മരിച്ചവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി ജില്ലാ പോലീസിന് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home