സൈനികരിൽ അതൃപ്തി പുകയുന്നു; 'യുഎസ്എസ് എബ്രഹാം ലിങ്കൺ' ഇറാൻ യുദ്ധ മുഖത്തുനിന്ന് പിൻവലിച്ചു

ബാങ്കോക്ക്: പശ്ചിമേഷ്യയിൽ പോരാട്ടം കടുക്കുമ്പോഴും സൈനികരുടെ അതൃപ്തിയിൽ മുങ്ങി അമേരിക്ക. വിമാനവാഹിനി കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കൺ പിൻവലിച്ചതായി വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട് ചെയ്തു. തായ്ലാൻഡ് തീരത്തേക്കാണ് കപ്പൽ മാറ്റിയത്.
അയ്യായിരത്തോളം നാവികരുമായി കപ്പൽ ചോൻബുരി പ്രവിശ്യയിലെ ലാം ചബാംഗ് തുറമുഖത്തേക്ക് അടുക്കകയാണെന്ന് എ പി റിപ്പോര്‍ട് ചെയ്തു. ഇറാനെതിരായ യുദ്ധത്തിൽ പ്രധാന പങ്കുവഹിച്ചു. എന്നാൽ ആറുമാസത്തോളമായി തുടര്‍ച്ചയായി കടലിൽ കഴിയുന്നത് സൈനികരിൽ അതൃപ്തി നിറച്ചിരുന്നു. ഭക്ഷണം ഉൾപ്പെടെ ആവശ്യ വസ്തുക്കളിൽ ദൗര്‍ലഭ്യം നേരിടുന്നതായും വാര്‍ത്തകൾ പുറത്തെത്തി. സൈനികര്‍ പലരും മാനസിക പ്രശ്നങ്ങൾ നേരിടുന്നതായും റിപ്പോര്‍ടുകൾ ഉണ്ടായി.
യു എസ് എസ് എബ്രഹാം ലിങ്കണ് പകരം ജോര്‍ജ് വാഷിങ്ടൺ കപ്പലാണ് പുതിയതായി എത്തിച്ചത്. തായ്ലൻഡിലെ പട്ടായയിലേക്കാണ് ലിങ്കൺ കപ്പൽ എത്തിച്ചിരിക്കുന്നത്. സൈനികര്‍ക്ക് ഉല്ലാസത്തിന് അവസരം നൽകി അതൃപ്തി ശമിപ്പിക്കുക എന്ന സമീപനത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ടുകൾ.
Related News
ഇറാൻ യുദ്ധത്തിൽ സൈനിക മേധാവികൾ തന്നെ പരസ്യമായും ഔദ്യോഗികമായും അതൃപ്തിയും ആശങ്കയും ഉയര്‍ത്തിയത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെതിരെ ഇറാനിലേത് ചെറിയ യുദ്ധം മാത്രമെന്ന് ട്രംപ് പ്രതികരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി സൈനിക ആക്രമണങ്ങൾ നടത്തുകയും ചെയ്തു. പ്രതിസന്ധി മറയ്ക്കാനും ഇറാനെ കൂടുതൽ സമ്മര്‍ദ്ദത്തിലാക്കി പ്രശ്നപരിഹാരത്തിലേക്ക് എത്തിക്കാനുമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.










0 comments