ഐഎഫ്എഫ്കെ തലസ്ഥാനത്തുനിന്നും കൊച്ചിയിലേക്ക് മാറ്റും; ബജറ്റിൽ വിഡി സതീശൻ

തിരുവനന്തപുരത്തു നടന്ന ഐഎഫ്എഫ്കെ കാണാനെത്തിയവർ
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ഐഎഫ്എഫ്കെയ്ക്കു ആതിഥേയത്വം വഹിച്ച തലസ്ഥാന നഗരിയായ തിരുവനന്തപുരത്തു നിന്നും അന്താരാഷ്ട്ര ചലച്ചിത്ര മേള കൊച്ചിയിലേക്ക് മാറ്റാൻ കേരള സർക്കാർ പദ്ധതിയിടുന്നു.
മുഖ്യമന്ത്രി വിഡി. സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ കേരള ബജറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. കൊച്ചിയിൽ 'ജെസി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി' സ്ഥാപിക്കുമെന്നും, അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഒരു സ്ഥിരം വേദി ഒരുക്കുക എന്നത് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
തുടർച്ചയായി തിരുവനന്തപുരത്ത് നടന്നു വന്നിരുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കൊച്ചിയിൽ സ്ഥിരം വേദിയൊരുക്കാനുള്ള ഈ പുതിയ പ്രഖ്യാപനം സാംസ്കാരിക-സിനിമാ മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.









0 comments