കെഡിഎൻഎ കുവൈത്തിന് പുതിയ നേതൃത്വം

കുവൈത്ത് സിറ്റി : കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈത്ത് കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ സംസം ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തിൽ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ അസീസ് തിക്കോടി, ടി എം പ്രജു, ഷിജിത്ത് ചിറക്കൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ-്‌ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, കേന്ദ്ര കമ്മിറ്റി, വുമൺസ് ഫോറം, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മൻസൂർ ആലക്കൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അസീസ് തിക്കോടി തെരഞ്ഞെടുപ്പ് നിരീക്ഷകനായി.
ഭാരവാഹികൾ: ഇല്യാസ് തോട്ടത്തിൽ (പ്രസിഡന്റ്), ഉബൈദ് ചക്കിട്ടക്കണ്ടി, തുളസീധരൻ തോട്ടക്കര, രാമചന്ദ്രൻ പെരിങ്ങോളം (വൈസ് പ്രസിഡന്റുമാർ), ശ്യാം പ്രസാദ് (ജനറൽ സെക്രട്ടറി), ആർ എൻ ഷൗക്കത്ത് (ജോയിന്റ് സെക്രട്ടറി), എം പി അബ്ദുറഹ്‌മാൻ (ട്രഷറർ), പ്രത്യുമ്നൻ മൂടാട്ട് (ജോയിന്റ് ട്രഷറർ). ടി എം പ്രജു (മെമ്പർഷിപ് സെക്രട്ടറി), ഹമീദ് പാലേരി (ജോ. സെക്രട്ടറി), മൻസൂർ ആലക്കൽ (മീഡിയ, ഡാറ്റ ആൻഡ് ഐടി സെക്രട്ടറി), വിജേഷ് വേലായുധൻ (മെഡിക്കൽ വിങ് സെക്രട്ടറി), ഹനീഫ കുറ്റിച്ചിറ (ചാരിറ്റി ആൻഡ് വെൽഫെയർ സെക്രട്ടറി), റാഫി കല്ലായി (ആർട്സ് സെക്രട്ടറി), പി എസ് ഷമീർ (സ്‌പോർട്സ് സെക്രട്ടറി), അസീസ് തിക്കോടി (ഓഡിറ്റർ). കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, സുരേഷ് മാത്തൂർ, സന്തോഷ് പുനത്തിൽ (അഡ്വൈസറി ബോർഡ്). എം പി സുൽഫിക്കർ, ഷിജിത്കുമാർ, അബ്ദുൾ റൗഫ്, ഷാജഹാൻ കളത്തിൽ, അനസ് പുതിയോട്ടിൽ, വി എ ഷംസീർ, സമീർ വെള്ളയിൽ (കേന്ദ്ര നിർവാഹക സമിതി).









0 comments