ad
Deshabhimani

print edition മുഹമ്മദ് സലാ പടിയിറങ്ങുന്നു

salah
വെബ് ഡെസ്ക്

Published on Mar 26, 2026, 11:05 AM | 1 min read

ലണ്ടൻ: മുഹമ്മദ്‌ സലാ ലിവർപൂൾ വിടുന്നു. സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്‌. ഇ‍ൗ സീസൺ അവസാനിച്ചാൽ മുപ്പത്തിമൂന്നുകാരൻ പടിയിറങ്ങും. 2017ൽ ഇംഗ്ലീഷ്‌ ഫുട്‌ബോൾ ക്ലബിലെത്തിയ താരം 435 മത്സരങ്ങളിൽ 255 ഗോളടിച്ചു. ചാമ്പ്യൻസ്‌ ലീഗ്‌ ഉൾപ്പെടെ എട്ട്‌ ട്രോഫികളും നേടി. ലിവർപൂളിന്റെ എക്കാലത്തെയും മികച്ച മൂന്നാമത്തൈ ഗോൾവേട്ടക്കാരനാണ്‌. ‘നിർഭാഗ്യവശാൽ ആ സമയം എത്തിയിരിക്കുന്നു. ഇതെന്റെ ആദ്യ യാത്രപറയലാണ്‌. ഇ‍ൗ ക്ലബ്‌ എന്നും ഹൃദയത്തിലുണ്ടാകും. എല്ലാവർക്കും നന്ദി’–വിടവാങ്ങൽ അറിയിച്ചുകൊണ്ട്‌ സലാ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home