print edition കാരിക്ക് പന്ത്രണ്ടാമൻ

ലണ്ടൻ
മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ 13 വർഷത്തിനിടയിലെ 12–ാം പരിശീലകനായാണ് മുൻ താരം മൈക്കൽ കാരിക്കിന്റെ വരവ്. 2013ൽ ഇതിഹാസ കോച്ച് അലെക്‌സ് ഫെർഗൂസൺ പടിയിറങ്ങിയശേഷം 11 പേരാണ് ഇതുവരെ ആ സ്ഥാനത്തിരുന്നത്. ആരും അധിക കാലം കസേരയിലിരുന്നില്ല. ഏഴ് പേരെ പുറത്താക്കി. അഞ്ച് പേർക്ക് താൽക്കാലിക ചുമതലയായിരുന്നു.
കാരിക് 2021ൽ ഇടക്കാല പരിശീലകന്റെ വേഷമിട്ടിരുന്നു. 12 വർഷം യുണൈറ്റഡിനായി പന്തുതട്ടിയ മധ്യനിരക്കാരന് ഇൗ സീസണിലേക്കാണ് ചുമതല നൽകിയിരിക്കുന്നത്.









0 comments