Deshabhimani

സ്കൂട്ടറിൽ അഞ്ചുപേർ: നിരത്തിൽ അമിതശബ്ദം; നടപടി

Motor Vehicle Department

തൃക്കാക്കര പൈപ്പ്‌ലൈൻ റോഡിലൂടെ സ്കൂട്ടറിൽ അഞ്ചുപേർ സഞ്ചരിക്കുന്ന വീഡിയോ ദൃശ്യത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Nov 11, 2026, 01:46 AM | 2 min read

കാക്കനാട്

നഗരത്തിലും പരിസരത്തും ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. അമിതശബ്ദമുണ്ടാക്കി വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ്, രണ്ടിലധികംപേരുമായി സ്‌കൂട്ടർ ഓടിക്കൽ എന്നിവയ്ക്കെതിരെ വിവിധയിടങ്ങളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. ​


സ്കൂട്ടറിൽ അഞ്ചുപേർ; 
ദൃശ്യങ്ങൾ കുടുക്കി

തൃക്കാക്കര പൈപ്പ്‌ലൈൻ റോഡിലൂടെ ഒരു സ്കൂട്ടറിൽ സഞ്ചരിച്ച അഞ്ചു വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തു. മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ഒറ്റ സ്കൂട്ടറിൽ അപകടകരമായി യാത്ര ചെയ്തത്. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ എംവിഡിക്ക് ലഭിച്ചതോടെയാണ് നടപടി. അഞ്ച് വിദ്യാർഥികളെയും ആർടി ഓഫീസിലേക്ക് വിളിച്ചുവരുത്തി. വാഹനം ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകി.


അഞ്ചുപേരിൽ രണ്ടുപേർ മാത്രമാണ് ഹെൽമെറ്റ് ധരിച്ചിരുന്നത്. ഹെൽമെറ്റ് വയ്ക്കാത്ത മൂന്നുപേർക്ക് 500 രൂപവീതവും രണ്ടിലധികംപേരെ കയറ്റിയതിന് വാഹന ഉടമയ്ക്ക് 1000 രൂപയും പിഴ ചുമത്തി. അഞ്ച് വിദ്യാർഥികളോടും ഇവരുടെ മാതാപിതാക്കളോടും എംവിഡി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, മൂന്നുപേരുമായി സഞ്ചരിച്ചതിന് (ട്രിപ്പിൾ റൈഡിങ്) ജില്ലയിൽ മറ്റു രണ്ട് കേസുകൾകൂടി രജിസ്റ്റർ ചെയ്തു.


​എക്സ്പ്രസ് വേയിൽ 
‘സൈലൻസർ' ഷോ; 
12,000 രൂപ പിഴ ​

ഇൻഫോപാർക്ക് എക്സ്പ്രസ് വേയിൽ അമിതശബ്ദം പുറപ്പെടുവിച്ച് കാറോടിച്ച രാജഗിരി കോളേജിലെ വിദ്യാർഥികൾ പിടിയിലായി. പിടിച്ചെടുത്ത കാർ കാക്കനാട് കലക്ടറേറ്റിലെത്തിച്ചു. വിദ്യാർഥികളെ വിളിച്ചുവരുത്തി 12,000 രൂപ പിഴ ചുമത്തി. രൂപമാറ്റം വരുത്തിയ സൈലൻസർ പൂർവസ്ഥിതിയിലാക്കി ആർടി ഓഫീസിൽ ഹാജരാക്കണമെന്നും വിദ്യാർഥികളും മാതാപിതാക്കളും റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും നിർദേശിച്ചു. എക്സ്പ്രസ് വേയിൽ വൺവേ തെറ്റിച്ച് അപകടകരമായി വാഹനമോടിച്ചതിന് മൂന്ന് ഇരുചക്രവാഹനങ്ങൾക്കും ടാങ്കർ ലോറിക്കുമെതിരെ കേസെടുത്തു. ​


രാത്രിയിലെ ‘ശബ്ദശല്യം

' ​കോതാട് പഞ്ചായത്തിൽ രാത്രികളിൽ സൈലൻസർ ഊരിമാറ്റി അമിതശബ്ദമുണ്ടാക്കി വാഹനമോടിച്ച ഏവിയേഷൻ വിദ്യാർഥിക്കെതിരെയും നടപടിയെടുത്തു. സൈലൻസർ ഊരിമാറ്റി വാഹനമോടിച്ചശേഷം പിന്നീട് തിരികെ പിടിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. സൈലൻസർ വച്ച് വാഹനമോടിക്കാൻ ഇഷ്ടമല്ലെന്നായിരുന്നു ചോദ്യം ചെയ്യലിൽ യുവാവിന്റെ മറുപടി. നാട്ടുകാരോടും മോട്ടോർ വാഹനവകുപ്പിനോടും യുവാവിനെക്കൊണ്ട് മാപ്പ് എഴുതി വാങ്ങി ഉറക്കെ വായിച്ചുകേൾപ്പിച്ചു. യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു. യുവാവിന്റെ പേരിലുള്ള നാല് നിയമലംഘനങ്ങളുടെ പിഴ ഉടൻ അടച്ചുതീർക്കാനും ആർടിഒ ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

m liju

01

print edition എങ്ങുമെത്താതെ മദ്യനയം; ഒന്നുമറിയാതെ മന്ത്രി
VD SATHEESAN KC Venugopal.jpg

02

print edition ഹിമാചലിന്റെ കരാറിലും കമീഷനടിക്കേണ്ട; വേണുഗോപാലിന്‌ സതീശന്റെ ഷോക്ക്‌
deshabhimani section

Recommended

Deshabhimani
Home