Deshabhimani

ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടേറിയറ്റ് വളയൽ

പ്രചാരണജാഥയ്ക്ക് ആവേശകരമായ സ്വീകരണം

 സെക്രട്ടേറിയറ്റ് വളയൽ സമരം

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥമുള്ള വാഹനജാഥയ്ക്ക് കോതമംഗലത്ത് നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Nov 11, 2026, 01:41 AM | 1 min read

കൊച്ചി

ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 21ന് ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച മേഖലാ ജാഥകൾ പര്യടനം തുടങ്ങി. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലൂടെ പര്യടനം നടത്തുന്ന മേഖലാ പ്രചരണ വാഹനജാഥ എറണാകുളം ജില്ലയിൽ പ്രവേശിച്ചു.


മൂവാറ്റുപുഴയിലും കോതമംഗലത്തും ജാഥയ്ക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു. എഫ്എസ്ഇടിഒ ട്രഷറർ എം ഷാജഹാൻ ക്യാപ്റ്റനും കെഎസ്ടിഎ സംസ്ഥാന ട്രഷറർ കെ രാഘവൻ വൈസ് ക്യാപ്റ്റനും എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ മാനേജരുമായ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. ബുധൻ രാവിലെ പെരുമ്പാവൂരിൽനിന്ന് ജാഥ പര്യടനം തുടങ്ങും.


പെരുമ്പാവൂർ സിവിൽ സ്റ്റേഷൻ, ആലുവ മിനി സിവിൽ സ്റ്റേഷൻ, പറവൂർ ആൽ പരിസരം, കാക്കനാട് സിവിൽ സ്റ്റേഷൻ, എറണാകുളം ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. ജാഥ വ്യാഴം ആലപ്പുഴ ജില്ലയിലും വെള്ളി കോട്ടയം ജില്ലയിലും പ്രവേശിക്കും. കോട്ടയത്താണ് ജാഥയുടെ സമാപനം. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സിന്റെ നേതൃത്വത്തിലാണ് 21ന്‌ സെക്രട്ടേറിയറ്റ് വളയൽ സമരം സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

m liju

01

print edition എങ്ങുമെത്താതെ മദ്യനയം; ഒന്നുമറിയാതെ മന്ത്രി
VD SATHEESAN KC Venugopal.jpg

02

print edition ഹിമാചലിന്റെ കരാറിലും കമീഷനടിക്കേണ്ട; വേണുഗോപാലിന്‌ സതീശന്റെ ഷോക്ക്‌
deshabhimani section

Recommended

Deshabhimani
Home