ad
Deshabhimani

print edition മൂന്നും ജയിച്ച്‌ 
മെക്‌സിക്കോ

mexico

Photo:FIFA

വെബ് ഡെസ്ക്

Published on Jun 26, 2026, 12:56 AM | 1 min read

മെക്‌സികോ സിറ്റി : ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരവും ജയിച്ച്‌ നോക്ക‍ൗട്ടിലേക്കുള്ള പ്രവേശനം ആധികാരികമാക്കി മെക്‌സിക്കോ. ചെക്ക്‌ റിപ്പബ്ലിക്കിനെതിരെ മൂന്ന്‌ ഗോളുകൾക്കായിരുന്നു ആതിഥേയരുടെ ജയം. തോൽവിയോടെ ചെക്ക്‌ പുറത്തായി.


ആദ്യമത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയേയും (2–0) ദക്ഷിണ കൊറിയയേയും (1–0) പരാജയപ്പെടുത്തിയ മെക്‌സിക്കോ നേരത്തെ തന്നെ നോക്ക‍ൗട്ട്‌ യോഗ്യത ഉറപ്പിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ്‌ ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച ആദ്യടീമായി. ലോകകപ്പ്‌ ചരിത്രത്തിൽ ആദ്യമായാണ്‌ മെക്‌സിക്കോ ഗ്രൂപ്പ്‌ ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത്‌. ജ‍ൂലൈ ഒന്നിന്‌ മെക്‌സിക്കോ സിറ്റിയിലാണ്‌ നോക്ക‍ൗട്ട്‌ പോരാട്ടം. നിലനിൽപ്പിന്‌ ജയം അനിവാര്യമായിരുന്ന ചെക്ക്‌ തുടക്കം മുതൽ പൊരുതിക്കളിച്ചു.


ആദ്യപകുതിയിൽ ഗോളടിപ്പിക്കാതെ പിടിച്ച്‌ നിർത്തിയെങ്കിലും ഇടവേളയ്‌ക്ക്‌ ശേഷം കളി മാറി. 55ആം മിനിറ്റിൽ മാറ്റിയോ ഷാവേസിലൂടെ ആദ്യഗോൾ. ആറ്‌ മിനിറ്റിനുള്ളിൽ മെക്‌സിക്കോ ലീഡുയർത്തി. 61-–ാം മിനിറ്റിൽ ജ‍ൂലിയൻ ക്വിനോനസിന്റെ വകയായിരുന്നു രണ്ടാം ഗോൾ. മത്സരം അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ പകരക്കാരനായി ഇറങ്ങിയ അൽവാരോ ഫിഡാൽഗോ പട്ടിക തികച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home