ബിജെപി കൗൺസിലർ ജയിലിൽ തുടരും
print edition സുഗതന്റെ കാപ്പ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് അംഗീകരിച്ചു

തിരുവനന്തപുരം : ബിജെപി കൗൺസിലർ സുഗതനെതിരെ കാപ്പ ചുമത്തിയ പൊലീസ് റിപ്പോർട്ട് ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബുധനാഴ്‌ചയാണ് സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന് അനുമതി നൽകിയത്. അടുത്ത ദിവസംതന്നെ റിപ്പോർട്ട് കാപ്പ ഉപദേശക ബോർഡിന് കൈമാറും. ജൂലൈ 21ന് ചേരുന്ന ബോർഡ് യോഗമാകും തുടർനടപടി സ്വീകരിക്കുക. നിലവിൽ സുഗതൻ കാപ്പ കേസിൽ ജയിലിലാണ്.
നാല് വധശ്രമം ഉൾപ്പെടെ 19 കേസാണ് കൊടുംക്രിമിനലായ സുഗതന്റെ പേരിലുള്ളത്. കലാപശ്രമം, ലഹളയുണ്ടാക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തൽ തുടങ്ങിയ കേസുകളിലാണ് സുഗതനെതിരെ സിറ്റി കമീഷണറുടെ നിർദേശപ്രകാരം ജില്ലാ കലക്ടർ കാപ്പ ചുമത്തിയത്. വട്ടിയൂർക്കാവ്, നെടുമങ്ങാട് സ്റ്റേഷനുകളിലായി വധശ്രമമടക്കം 19 കേസിൽ പ്രതിയാണിയാൾ. കാപ്പ ചുമത്തിയിട്ടും സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽപോയ പ്രതിയെ വീടുവളഞ്ഞ് ആകാശത്തേക്ക് വെടിയുതിർത്ത് സാഹസികമായാണ് വട്ടിയൂർകാവ് എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ്‌ചെയ്‌തത്.









0 comments