ad
Deshabhimani

ഒരുകാൽ മുറിച്ചെങ്കിലും, 
ശസ്‌ത്രക്രിയ ഉടുന്പിന്‌ 
ആശ്വാസം

പരിക്കേറ്റ ഉടുന്പിന്റെ  കാൽ  ശസ്‌ത്രക്രിയയിലൂടെ  മുറിച്ചുമാറ്റുന്നു

പരിക്കേറ്റ ഉടുന്പിന്റെ കാൽ ശസ്‌ത്രക്രിയയിലൂടെ മുറിച്ചുമാറ്റുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 02:42 AM | 1 min read

തളിപ്പറമ്പ്

ശസ്‌ത്രക്രിയയിലൂടെ കാൽ മുറിച്ചുനീക്കിയ ഉടുന്പ്‌ തിരികെ ജീവിതത്തിലേക്ക്‌. ഞാറ്റുവയൽ കുളത്തിന് സമീപത്തെ വീട്ടുമുറ്റത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഉടുമ്പിന്റെ ജീവനാണ്‌ രക്ഷിച്ചത്‌. ഉടുന്പിന്റെ ദയനീയാവസ്ഥകണ്ട വീട്ടുകാർ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം മലബാർ അവേർനസ്‌ സെന്ററിലെ റസ്‌ക്യുവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി ഉടുമ്പിനെ പിടികൂടി തളിപ്പറമ്പ് മൃഗാശുപത്രിയിലെത്തിച്ചു. ഡോ. വി ആർ സുരേഷ്, രേഷ്മ ദാമോദരൻ എന്നിവരുടെ പരിശോധനയിൽ ഉടുന്പിന്റെ മുറിവിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നും എല്ല് പൊട്ടിയതായും കണ്ടെത്തി. തുടർന്ന് ശസ്‌ത്രക്രിയയിലൂടെ പരിക്കേറ്റ കാൽ മുറിച്ചുമാറ്റുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home