print edition ഭീതി ഒഴിയുന്നില്ല; 6 പേർക്കുകൂടി ഷിഗല്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗല്ല ഭീതി ഒഴിയുന്നില്ല. വ്യാഴാഴ്‌ച ആറുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകളിൽ രണ്ടുവീതവും തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഓരോരുത്തർക്കും പുതുതായി രോഗബാധ കണ്ടെത്തി. ജൂണിൽമാത്രം 172 പേർക്ക് രോഗം ബാധിച്ചു. ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതൽ രോഗബാധിതർ.
നാല് ജില്ലയിലാണ് രോഗം വ്യാപനം കൂടുതൽ. 77 പേർക്ക് ഡെങ്കിപ്പനിയും 25 പേർക്ക് എലിപ്പനിയും 30 പേർക്ക് മഞ്ഞപ്പിത്തവും വ്യാഴാഴ്‌ച സ്ഥിരീകരിച്ചു. കണ്ണൂർ കടന്നപ്പള്ളിയിൽ മരിച്ച അമ്പത്തെട്ടുകാരിയുടെ മരണം ഡെങ്കിപ്പനിയാണെന്ന് സംശയമുണ്ട്. ഇതോടെ, യുഡിഎഫ് അധികാരത്തിലെത്തിയശേഷം പകർച്ചവ്യാധികളിൽ മരിച്ചവരുടെ എണ്ണം 102 ആയി ഉയർന്നു.









0 comments