ad
Deshabhimani

print edition മദ്യനയം: മുഖ്യമന്ത്രിയുടെ 
വിശദീകരണം തൃപ്‌തികരമല്ല -പി രാജീവ്‌

p rajeev

പി രാജീവ്‌

വെബ് ഡെസ്ക്

Published on Jun 26, 2026, 02:00 AM | 1 min read

കോഴിക്കോട്‌ : മദ്യനയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌. ശക്തമായ പ്രതിഷേധമുണ്ടായിട്ടും കരാറിൽനിന്ന്‌ പിന്മാറാത്തത് മുഖ്യമന്ത്രിക്ക് മദ്യകമ്പനിയോടുള്ള വിധേയത്വംകൊണ്ടാണ്‌. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി നടത്തുന്നത് വെറും വാചകക്കസർത്താണ്‌.


അദ്ദേഹം അവതരിപ്പിച്ച ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച്‌ ഒരു പരാമർശവുമില്ല. കരിമണൽ ഖനനം പൂർണമായും പൊതുമേഖലയിൽ നടത്തണം. തന്ത്രപ്രധാനമേഖലകളിൽ സ്വകാര്യവൽക്കരണം ആപത്താണെന്നും രാജീവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home