ലോകകപ്പ് ആഘോഷങ്ങൾക്കിടെ മരണം; മെക്സിക്കോയിൽ സുരക്ഷ കർശനമാക്കി

Photo Credit:SCREENGRAB | AP VIDEOS
മെക്സിക്കോ സിറ്റി: ഞായറാഴ്ച നടക്കാനിരിക്കുന്ന മെക്സിക്കോ-ഇംഗ്ലണ്ട് ലോകകപ്പ് പ്രീ-ക്വാർട്ടർ മത്സരത്തിന് മുന്നോടിയായി മെക്സിക്കോ സിറ്റിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇരട്ടിയാക്കി.
ഇക്വഡോറുമായുള്ള മത്സരത്തിന് ശേഷം നടന്ന ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസംമുട്ടിയും ഹൃദയാഘാതം മൂലവും നാല് ആരാധകർ മരിച്ച സാഹചര്യത്തിലാണ് നടപടി.
ആരാധകർ ഒത്തുകൂടുന്ന പ്രധാന കേന്ദ്രങ്ങളായ 'ഏഞ്ചൽ ഓഫ് ഇൻഡിപെൻഡൻസ്' സ്മാരകത്തിലും പ്രധാന ചത്വരമായ സോക്കലോയിലും പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
നഗരത്തിലെ സുരക്ഷയ്ക്കായി കാൽ ലക്ഷത്തോളം പോലീസുകാരെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കൂടാതെ, തെരുവുകളിലെ മദ്യവിൽപ്പനയ്ക്ക് കർശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
ആരാധകരുടെ പ്രതിഷേധം ഒഴിവാക്കാൻ കനത്ത സൈനിക സുരക്ഷയിലാണ് ഇംഗ്ലണ്ട് ടീം മെക്സിക്കോ സിറ്റിയിലെ ഹോട്ടലിൽ എത്തിയിരിക്കുന്നത്.











0 comments