ad
Deshabhimani

print edition മെസിക്ക്‌ 
ഇന്ന്‌ പിറന്നാൾ

messi

image: fifa.com

വെബ് ഡെസ്ക്

Published on Jun 24, 2026, 02:32 AM | 1 min read

ഡാലസ്‌: ലോകകപ്പ്‌ ഫുട്‌ബോളിൽ ലയണൽ മെസി നേടിയ 19 ഗോളിൽ 12 എണ്ണവും മുപ്പത്തഞ്ച്‌ വയസിനുശേഷമാണ്‌. ഇന്ന്‌ മുപ്പത്തൊന്പത്‌ വയസ്‌ പൂർത്തിയാക്കുന്ന അർജന്റീന ക്യാപ്‌റ്റന്‌ 28 ലോകകപ്പ്‌ മത്സരങ്ങളിൽ 18 ഗോളായി. 2006ൽ പതിനെട്ടാം വയസിലാണ്‌ ആദ്യഗോൾ. സെർബിയ ആൻഡ്‌ മോണ്ടിനെഗ്രോയ്‌ക്കെതിരെ. 2010 ലോകകപ്പിൽ ഗോളടിക്കാനായില്ല. കഴിഞ്ഞ തവണ ഏഴെണ്ണം.


തുടർച്ചയായ ആറ്‌ ലോകകപ്പ്‌ മത്സരങ്ങളിൽ ഗോളടിക്കുന്ന മൂന്നാമത്തെ താരമാണ്‌. ഫ്രാൻസിന്റെ ജസ്‌റ്റ്‌ ഫെ-ാണ്ടെയ്‌ൻ (1958), ബ്രസീലിന്റെ ജെഴ്‌സീന്യോ (1970) എന്നിവരാണ്‌ ഒപ്പമുള്ളത്‌. ലോകകപ്പ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചു (76). കൂടുതൽ ഗോളിന്‌ അവസരമൊരുക്കിയതിൽ ഇതിഹാസതാരം ദ്യേഗോ മാറഡോണയ്‌ക്കൊപ്പമാണ്‌ (8). ഇ‍ൗ ലോകകപ്പിൽ അർജന്റീന നേടിയ അഞ്ച്‌ ഗോളും മെസിയുടെ വകയാണ്‌. ആദ്യ കളിയിൽ അൾജീരിയക്കെതിരെ ഹാട്രിക്‌ കുറിച്ചു. രാജ്യത്തിനായി 201 മത്സരങ്ങളിൽ 122 ഗോളടിച്ചു. ക്ലബ്‌ കുപ്പായത്തിലും അർജന്റീനയ്‌ക്കുമായി ആകെ 916 ഗോളുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home