എന്‍ഡോവ്മെന്റ് വിതരണം

കാഞ്ഞങ്ങാട് കേരള കോ-പ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ രാം മനോഹർറൈയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷനായി. കെ വി ഭാസ്കരൻ, പി ജാനകി, ബി കൈരളി, കെ വി തങ്കമണി, ബി മോഹനൻ എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് പാനൂർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥൻ സ്വാഗതവും പി മനോജ്കുമാർ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കളായ അർപ്പിതരാജൻ, സഞ്ജയ് കൃഷ്ണ, അഭിനന്ദ പ്രസാദ്, എം ആർ ആദിദേവ്, ദേവ് ദിഷ്ണ എസ് ദിലീപ്, പി അനന്യ, ആദിൽ വിനോദ്, കെ അരുണിമ, അചൽ ബാബു, എസ് നിരഞ്ജന, എസ് സമീഷ, അനാമിക അജീത്, സൗരവ് ദാമോദരൻ, കെ കീർത്തന, അർപ്പിത് ബാബു, അശ്വതിരാജ്, ദൃശ്യ ജനാർദനൻ, എ ആദിഷ് രാജ് എന്നിവർ എന്‍ഡോവ്മെന്റ് ഏറ്റുവാങ്ങി.









0 comments