ad
Deshabhimani

print edition അച്ഛന്റെ മരണശേഷം മെസി കളത്തിൽ

Messi.jpg
വെബ് ഡെസ്ക്

Published on Aug 14, 2026, 01:30 AM | 1 min read

മയാമി: വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ കളത്തിലേക്ക്‌ തിരിച്ചെത്തി അർജന്റീന സൂപ്പർതാരം ലയണൽ മെസി. അച്ഛൻ ഹോർഹെ മെസിയുടെ മരണത്തിനുശേഷം ആദ്യമായി പന്ത്‌ തട്ടാനെത്തിയ മെസി അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ്‌ ഇന്റർ മയാമിക്കായി പകരക്കാരനായി കളത്തിലിറങ്ങി.


കഴിഞ്ഞയാഴ്‌ചയാണ്‌ ഹോർഹെ അന്തരിച്ചത്‌. അച്ഛന്റെ മരണത്തിൽ കഴിഞ്ഞ ദിവസം മെസി വൈകാരിക കുറപ്പിട്ടിരുന്നു. എത്രകാലം ഇനി ഫുട്‌ബോൾ കളിക്കുമെന്ന്‌ ഉറപ്പില്ലെന്നായിരുന്നു മുപ്പത്തൊന്പതുകാരൻ പറഞ്ഞത്‌.


എന്നാൽ അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്‌ മെസി അമേരിക്കയിലെത്തി.

ലീഗ്‌സ്‌ കപ്പിലെ അവസാന ഗ്രൂപ്പ്‌ മത്സരമായിരുന്നു മയാമിക്ക്‌. ലിയോണുമായുള്ള കളിയിൽ 2–3ന്‌ തോറ്റ് മയാമി പുറത്താകുകയും ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home