print edition മെസി 936: ആയിരം ഗോളെന്ന നേട്ടത്തിലേയ്ക്ക് ഇനി 64 എണ്ണം ബാക്കി

Photo: Getty Images
മയാമി: അമേരിക്കൻ മേജർ സോക്കർ ലീഗിൽ ലയണൽ മെസിയുടെ ഗോളടി തുടരുന്നു. മെസിയുടെ മികവിൽ ഇന്റർ മയാമി 3–1ന് അറ്റ്ലാന്റ യുണൈറ്റഡിനെ തോൽപ്പിച്ചു. മയാമിയുടെ മൂന്നാംഗോൾ ജെർമൻ ബെർടെറമെയുടെ വകയായിരുന്നു. നാല് മിനിറ്റിനിടെയായിരുന്നു മെസിയുടെ രണ്ട് ഗോളും. സീസണിൽ 25 ഗോളായി മുപ്പത്തൊന്പതുകാരന്. 15 എണ്ണത്തിന് അവസരവുമൊരുക്കി. ലീഗിൽ ഇനി നാല് കളികളാണ് ശേഷിക്കുന്നത്. കളി ജീവിതത്തിൽ മെസിക്ക് ആകെ 936 ഗോളായി. ആയിരം ഗോളെന്ന നേട്ടത്തിലേക്ക് ഇനി 64 എണ്ണം കൂടി. 1180 മത്സരങ്ങളിലാണ് നേട്ടം. ഇന്റർ മയാമിക്കായി ആകെ 106 ഗോളാണ് നേടിയത്.









0 comments