Deshabhimani

print edition എംബാപ്പെയ്‌ക്ക്‌ ഡബിൾ

mbappe.
വെബ് ഡെസ്ക്

Published on Oct 20, 2026, 12:00 AM | 1 min read

മാഡ്രിഡ്‌: കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ റയൽ മാഡ്രിഡിന്‌ തകർപ്പൻ ജയം. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ സെവിയ്യയെ 4–1ന്‌ വീഴ്‌ത്തി. ആർദ ഗൂലെറും യാൻ ഡിയോമാൻഡെയും മറ്റ്‌ ഗോളുകൾ നേടി. 37, 63 മിനിറ്റുകളിലായിരുന്നു എംബാപ്പെ വലകുലുക്കിയത്‌. സീസണിൽ 11 ഗോളായി ഫ്രഞ്ചുകാരന്‌. മനു ബുയെനോയാണ്‌ സെവിയ്യയുടെ ആശ്വാസഗോൾ കണ്ടെത്തിയത്‌. 9 കളിയിൽ 21 പോയിന്റുള്ള റയൽ മൂന്നാം സ്ഥാനത്താണ്‌. ബാഴ്‌സലോണയാണ്‌ (27) ഒന്നാമത്‌. അത്‌ലറ്റികോ മാഡ്രിഡ്‌ (22) രണ്ടാമതുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home