print edition രാഹുൽ വീണ്ടും വിദേശത്തേക്ക്

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം നിർണായകഘട്ടത്തിലേക്ക് കടക്കുന്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്.
ഞായറാഴ്‌ച പകൽ 1.35 ഓടെ ഡൽഹി വിമാനത്താവളത്തിൽ നിന്നും രാഹുൽ വിയറ്റ്‌നാമിലെ ഹാനോയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്. യാത്രയുടെ ഉദ്ദേശ്യം സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. രാഹുൽ വിദേശത്തേക്ക് പോകുന്നത് അരാജകത്വത്തിന്റെ കൂട്ടാളികളെ കാണാനാണോ എന്ന വിമർശനവുമായി ബിജെപി രംഗത്തെത്തി.









0 comments