15 പേരെ വിയ്യൂർ ജയിലിലേക്ക് മാറ്റി
print edition സുഹൈലിന് ‘സുഖവാസം’

കൊച്ചി: കാറിടിച്ച് മൂന്നുപേരുടെ സുഹൈലിന് ‘സുഖവാസം’ജീവനെടുത്ത നെടുന്പാശേരി നരഹത്യാക്കേസിലെ മുഖ്യപ്രതിക്ക് സർക്കാരിന്റെ കരുതലും സംരക്ഷണവും തുടരുന്നു. തൃക്കാക്കര ബോസ്റ്റൽ സ്‌കൂളിൽനിന്ന് ജയിലിലേക്ക് മാറ്റേണ്ട തടവുകാരുടെ പട്ടികയിൽനിന്ന് സുഹൈൽ സജീവിനെ ഒഴിവാക്കി.
15 പേരെ ഇവിടെനിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് ഡിജിപിയുടെ ഉത്തരവ്. ഉന്നതരുടെ നിർദേശമനുസരിച്ച് ബോസ്റ്റൽ സ്‌കൂളിലെ കോൺഗ്രസ് അനുകൂല സംഘടനാനേതാക്കളായ ഉദ്യോഗസ്ഥർ സുഹൈലിനെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല.
മൂന്നുപേരെ കാറിടിച്ചു കൊലപ്പെടുത്തിയ ഇയാളെ ബോസ്റ്റൽ സ്‌കൂളിലേക്ക് അയച്ചതുതന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, ചട്ടങ്ങൾ പരിഗണിച്ച് 18നും 21നും ഇടയിലുള്ളവരെ ബോസ്റ്റൽ സ്‌കൂളിൽ പാർപ്പിക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പ് ന്യായീകരിച്ചത്. എന്നാൽ, ഇതേപ്രായപരിധിയിലുള്ള തടവുകാരെ ജയിലിലേക്ക് മാറ്റുന്നതിലൂടെ സർക്കാർവാദം പൊളിയുകയാണ്.
ബോസ്റ്റൽ സ്‌കൂളിലെത്തിച്ചശേഷം സുഹൈലിന്റെ മുടിവെട്ടി രൂപം മാറ്റിയിരുന്നു. പരേഡിൽ സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ വേണ്ടിയായിരുന്നിത്. ‘നമ്മുടെ പയ്യനാണെന്നും ഒരുബുദ്ധിമുട്ടും ഉണ്ടാകരുതെന്നുമാണ്’ ഉന്നതങ്ങളിൽനിന്നുള്ള നിർദേശം.
മുഖ്യമന്ത്രി വി ഡി സതീശന്റെ അടുത്തയാളായ, എറണാകുളം ജില്ലയിലെ എംഎൽഎയും ആലപ്പുഴയിലെ മുൻ ഡിസിസി പ്രസിഡന്റും ഉദ്യോഗസ്ഥരുമായി നിരന്തര സന്പർക്കം പുലർത്തുന്നുണ്ട്. അപകടത്തിനു പിന്നാലെ ആലപ്പുഴയിലെ കോൺഗ്രസ് നേതാവ് സ്റ്റേഷനിലെത്തിയിരുന്നു.









0 comments