Deshabhimani

പ്രതിഭകളെ കണ്ടെത്താൻ ഫുട്ബോൾ അസോസിയേഷൻ പരിശീലനം

ജില്ലാ ഫുട്ബോൾ അസോസിയേഷൻ നേതൃത്വത്തിൽ നടക്കുന്ന പരിശീലനം

ജില്ലാ ഫുട്ബോൾ അസോസിയേഷൻ നേതൃത്വത്തിൽ നടക്കുന്ന പരിശീലനം

വെബ് ഡെസ്ക്

Published on Oct 20, 2026, 01:20 AM | 1 min read

ചവറ

ജില്ലാ ഫുട്ബോൾ അസോസിയേഷൻ നേതൃത്വത്തിൽ പ്രാദേശികതലത്തിൽ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിശീലനം പന്മനയിൽ ആരംഭിച്ചു. യൂത്ത് ലീഗ് ക്യാന്പ്‌ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് ഉദ്‌ഘാടനംചെയ്‌തു. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ പ്രദേശത്തുള്ള വിവിധ പ്രായപരിധിയിലുള്ള 100കുട്ടികൾക്കാണ്‌ മനയിൽ ഫുട്ബോൾ അസോസിയേഷൻ പരിശീലനം നൽകുന്നത്‌. സെക്രട്ടറി എ ആഷിം, എസ് സജിത്, സി മനോജ്‌കുമാർ, ഹെഡ് കോച്ച് സൽമാൻ പടപ്പനാൽ, പരിശീലകരായ സി ബി ബിനീഷ്, എസ്‌ ഷംനാദ് എന്നിവർ സംസാരിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home