മൂർത്തിട്ട മുക്കാത്താരി ബണ്ട് റോഡ് നിർമാണം തുടങ്ങി

മൂർത്തിട്ട മുക്കാത്താരി ബണ്ട് റോഡ് നിർമാണം സജി ചെറിയാൻ എംഎൽഎ വിലയിരുത്തുന്നു
മാന്നാർ
കാത്തിരിപ്പിനൊടുവിൽ മൂർത്തിട്ട- മുക്കാത്താരി ബണ്ട് റോഡ് നിർമാണം തുടങ്ങി. നിർമാണ പ്രവൃത്തികൾ സജി ചെറിയാൻ എംഎൽഎ സ്ഥലം സന്ദർശിച്ച് വിലയിരുത്തി. പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലൂടെ കടന്നുപോകുന്ന റോഡാണ് പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ്. കാർഷിക മേഖലയ്ക്ക് ഏറെ ഗുണകരമാകുന്ന റോഡ് ഒരു പ്രദേശത്തിന്റെ യാത്രാ ദുരിതത്തിനും പരിഹാരമാണ്. മുൻ മന്ത്രി സജി ചെറിയാന്റെ ഇടപെടലാണ് റോഡ് യാഥാര്‍ഥ്യമാക്കിയത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 19.23 കോടിയിലാണ് നിര്‍മാണം. പ്രവൃത്തി തുടങ്ങി പിന്നീട് കരാർ കമ്പനി കൈയൊഴിഞ്ഞ് നിർമാണം അനിശ്ചിതത്വത്തിലായിരുന്നു. പിന്നീട് ഊരാളുങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്ത് റോഡ് വീതികൂട്ടി സംരക്ഷണ ഭിത്തികെട്ടി. വീണ്ടും വിവിധ കാരണങ്ങളാൽ നിർമാണം മാസങ്ങളായി നിലച്ചു. പിന്നീടാണ് ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികൾ സ്ഥലത്തെത്തി പരിശോധനകൾ നടത്തി പണികള്‍ തുടങ്ങിയത്. ആദ്യഘട്ടം റോഡിന്റെ വശങ്ങളിലെ സംരക്ഷണഭിത്തി കെട്ടല്‍ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടൈറ്റസ് പി കുര്യൻ എന്നിവരും എംഎൽഎ സജി ചെറിയാനൊപ്പം ഉണ്ടായിരുന്നു.









0 comments