കേരള കോൺഗ്രസ് പ്രതിഷേധിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഹരിപ്പാട് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ പാർടി സംസ്ഥാന ഉന്നതാധികാര സമിതി അംഗം വർഗീസ് എബ്രഹാം ഉദ്‌ഘാടനം ചെയ്യുന്നു
ഹരിപ്പാട്
ചീഫ് ഇലക്ഷൻ കമീഷണർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഹരിപ്പാട് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉന്നതാധികാര സമതി അംഗം വർഗീസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബിജു ആന്റണി,അനിൽ തോമസ്,ബാബു പറപ്പള്ളി,പാപ്പച്ചൻ വെള്ളാത്ത്, ടി സി ജോസഫ്, പി ജെ ജോസഫ് എസ് രാജു,ഷാജി ജോൺ, രഘുകുമാർ, പി ടി സൈമൺ,ബാബു ഈപ്പൻ, വൈ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.









0 comments